പാലാ: പോളിംഗില്‍ എല്ലാ വാര്‍ഡുകളിലും ഇടതു മുന്നണിയുടെ ആവേശകരമായ മുന്നേറ്റമാണ് കാണുവാന്‍ കഴിഞ്ഞതെന്നും ഉച്ചയ്ക്ക് മുമ്പായി യുഡിഎഫ് ബൂത്തുകളില്‍ നിന്നും പിന്‍വലിയുകയാണ് ഉണ്ടായതെന്നും പല വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളില്ലാത്തതിനാല്‍ പ്രവര്‍ത്തകരും ഇല്ലായിരുന്നതായും കേരള കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം അവലോകന യോഗം വിലയിരുത്തി.
കോണ്‍ഗ്രസിലെ പല സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച പണം നഷ്ടമാകും.പലര്‍ക്കും നൂറില്‍ താഴെ വോട്ടു മാത്രമേ നേടുവാന്‍ കഴിയൂ എന്നും യോഗം ചൂണ്ടിക്കാട്ടി.
എല്‍.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് പോളിംഗില്‍ നേട്ടമുണ്ടാക്കിയതെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു.
സ്ഥലം വില്‍ക്കാനും വാങ്ങാനും ഉള്ളവര്‍ പാലാ വാര്‍ത്ത വെബ്സൈറ്റില്‍ കൊടുക്കുന്നതിന് ബന്ധപ്പെടുക. പരസ്യം ചെയ്യാന്‍ 7034133111 എന്ന നമ്പറില്‍ വാട്സാപ് ചെയ്യുക.
ജോസ്ടോം, ബേബി ഉഴുത്തുവാല്‍, തോമസ് ആന്റണി, ജോസുകുട്ടി പൂവേലി, ജയ്സണ്‍ മാന്തോട്ടം, കുഞ്ഞുമോന് മാടപ്പാട്ട് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ രാജേഷ് വാളി പ്ലാക്കല്‍ (ഭരണങ്ങാനം), ടോബില്‍ കെ. അലക്സ് (കിടങ്ങൂര്‍), അഡ്വ. ബിജു ഇളംതുരുത്തി എന്നിവരും പങ്കെടുത്തു.
2015- ലെ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ ഉള്ള വോട്ടര്‍ പട്ടികയില്‍ നിരവധി പേര്‍ക്ക് ഉള്‍പ്പെടുവാന്‍ കഴിഞ്ഞില്ല 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ക്കു പോലും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ഉണ്ടായിരുന്നില്ലെന്നും യോഗം വിലയിരുത്തി.
ജോസ് കെ.മാണി പാലാ അല്‍ഫോന്‍സാ കോളജ് ബൂത്തില്‍ മാതാവ് കുട്ടിയമ്മ മാണിയോടും മകളോടും ഒപ്പം വോട്ട് രേഖപ്പെടുത്തി. ഭാര്യ നിഷ പോസ്റ്റല്‍ വോട്ടാണ് രേഖപ്പെടുത്തിയത്.
ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജേഷ് വാളി പ്ലാക്കല്‍ ഭരണങ്ങാനം ഇടപ്പാടി ഒമ്പതാം നം. അരീപ്പാറ സര്‍ക്കാര്‍ എല്‍.പി. സ്കൂള്‍ ബൂത്തില്‍ മാതാപിതാക്കളോടൊപ്പം എത്തി രാവിലെ വോട്ട് ചെയ്തു.
കിടങ്ങൂര്‍ ഡിവിഷന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടോബിന് കെ അലക്സ് മുത്തോലി കാണിയ്ക്കാട് രണ്ടാം നമ്പര്‍ ലയണ്‍സ് ക്ലബ് ബൂത്തില്‍ രാവിലെ വോട്ട് രേഖപ്പെടുത്തി. വിജയം സുനിശ്ചിതമെന്ന് രാജേഷും ടോബിനും പറഞ്ഞു.