കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് സണ്ണി തെക്കേടം

കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇക്കുറി ഇടതു മുന്നണി അധികാരത്തിലെത്തുമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം.

കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെത്തിയതോടെ വലതുപക്ഷ കോട്ടകളില്‍ വിള്ളല്‍ വീഴുമെന്ന് ഉറപ്പായിരുന്നു. പോളിംഗ് കഴിഞ്ഞതോടെ ഇക്കാര്യം സ്ഥിതീകരിക്കപ്പെട്ടു. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് ഇടതുമുന്നണി രംഗത്തിറക്കിയത്. അതിന്റെ പ്രതിഫലനം പോളിംഗില്‍ കാണാമായിരുന്നുവെന്നും സണ്ണി തെക്കേടം പറഞ്ഞു.

Advertisements

ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വികസന വിപ്ലവത്തിന് ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട്. മുമ്പൊരിക്കലും നടപ്പാക്കിയിട്ടില്ലാത്ത ക്ഷേമ പദധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും സണ്ണിതെക്കേടം പറഞ്ഞു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply