കുറുമണ്ണ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ്-എം ഉൾപ്പെട്ട ഇടതുമുന്നണി വൻ വിജയം നേടുമെന്ന് കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി രാജേഷ് വാളിപ്ലാക്കലിന്റെ കടനാട് പഞ്ചായത്ത് പ്രചാരണ പരിപാടി കുറുമണ്ണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കുര്യാക്കോസ് ജോസഫ് അധ്യക്ഷത വഹിച്ചു.
അഡ്വ. ജോസ് ടോം, ഫിലിപ്പ് കുഴികുളം, ടി.ആർ. ശിവദാസ്, കെ.എസ്. അജയൻ, ബേബി ഉറുന്പുകാട്ട്, പി.എസ്. ശാർങ്ധരൻ, കെ.ഒ. രഘു, ജെറി തുന്പമറ്റം, മത്തച്ചൻ ഉറുന്പുകാട്ട്, സി.എം. സിറിയക് എന്നിവർ പ്രസംഗിച്ചു.