രാമപുരത്ത് എല്‍ഡിഎഫ് -യുഡിഎഫ് സംഘര്‍ഷം

രാമപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചരണ സമാപനത്തോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം രാമപുരത്ത് നടന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗത്തിനിടെ സംഘര്‍ഷം.

രാമപുരം സെന്‍ട്രല്‍ ജംഗ്ഷനില്‍ എല്‍.ഡി.എഫ് ന്റെ സമ്മേളനം നടക്കുന്നതിനിടെ ബൈക്ക് റാലിയായി യൂ.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തി. ഇതു തടയാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് വാക്കുതര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത്.

മുന്‍കൂറായി അധികാരികളില്‍ നിന്നും അനുവാദം വാങ്ങി നടത്തിയ സമ്മേളനത്തിനിടെ മറ്റ് മുന്നണിക്കളുടെയോ പാര്‍ട്ടികളുടെയോ പ്രചരണവാഹനങ്ങള്‍ നിശ്ചിതസ്ഥലത്ത് കൂടി പോകുന്നതിന് വിലക്കുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് ലംഘിച്ച് പലപ്രാവശ്യം യൂ.ഡി.എഫ് ന്റെ അനൗണ്‍സ്‌മെന്റ് വാഹനം സമ്മേളനത്തിനിടയിലൂടെ കടന്നു പോവുകയുണ്ടായെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

പോലീസ് അധികാരികള്‍ അത് ആവര്‍ത്തിക്കരുതെന്ന് കര്‍ശനനിര്‍ദ്ദേശം നല്‍കി വാഹനം മാറ്റി ഇടുവാന്‍ നിര്‍ദ്ദേശിച്ചപ്പോഴാണ് ഇത് അവസാനിച്ചത്.

അതിനുശേഷം സമ്മേളനത്തിനിടയിലൂടെ മരങ്ങാട് വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി റോബി ഉടുപുഴയുടെ നേതൃത്വത്തില്‍ യൂ.ഡി.എഫ് പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ എത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സമയോചിതമായി പോലീസ് ഇടപെട്ടതുകൊണ്ടാണ് ഒരു വലിയ സംഘര്‍ഷം ഒഴിവായത്. പലതവണ അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ഇത്തരത്തില്‍ ഒരു നടപടി യൂ.ഡി.എഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായത് സമാധാനപൂര്‍ണ്ണമായി നടന്നുകൊണ്ടിരിക്കുന്ന സമ്മേളനം അലങ്കോലപ്പെടുത്തുവാനുള്ള ഗൂഡാലോചന ഇതിന് പുറകില്‍ ഉണ്ടെന്നതിന് തെളിവാണെന്നു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇന്നലെ യൂ.ഡി.എഫിന്റെ ജാഥ രാമപുരം ടൗണിലും തുടര്‍ന്ന് സമ്മേളനം രാമപുരം സെന്‍ട്രല്‍ ജംഗ്ഷനിലും നടന്നപ്പോള്‍ മാതൃകാപരമായ പെരുമാറ്റമാണ് മറ്റ് മുന്നണികളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും എല്‍ഡിഎഫ് ചൂണ്ടിക്കാട്ടി.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply