സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗം; തുടര്‍ഭരണത്തിലേക്ക്, യുഡിഎഫിന് വന്‍തിരിച്ചടി; തോല്‍വിയിലും യുഡിഎഫിന് ആശ്വാസമായി കാപ്പന്റെ വിജയം

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗം വ്യക്തമാക്കി ഫലസൂചനകള്‍. ആകെയുളള 140 മണ്ഡലങ്ങളില്‍ 98 മണ്ഡലങ്ങളിലും എല്‍ഡിഎഫ് ലീഡു ചെയ്യുമ്പോള്‍ യുഡിഎഫ് 41 സീറ്റില്‍ ഒതുങ്ങി.

എന്‍ഡിഎ ഒരിടത്തും ലീഡ് ചെയ്യുന്നു. അതേ സമയം, ശക്തമായ തിരിച്ചടിയിലും യുഡിഎഫിന് ഏറെ ആശ്വാസം നല്‍കുന്ന ഒന്നായി മാറിയിരിക്കുകയാണ് പാലായില്‍ മാണി സി കാപ്പന്‍ നേടിയ മിന്നും വിജയം.

Advertisements

യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ അഭിമാന പോരാട്ടമായിരുന്ന പാലായില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയെ പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് കാപ്പന്‍ പിന്നിലാക്കിയത്.

കോട്ടയം ജില്ലയിലെ 9 മണ്ഡലങ്ങളില്‍ അഞ്ചു മണ്ഡലങ്ങളില്‍ എല്‍ഡിഎഫും നാലു മണ്ഡലങ്ങളില്‍ യുഡിഎഫുമാണ് മുന്നിട്ടു നില്‍ക്കുന്നത്.

മണ്ഡലം -സ്ഥാനാര്‍ഥി – മുന്നണി – ലീഡ് നില എന്ന ക്രമത്തില്‍

പാലാ – മാണി സി കാപ്പന്‍ -യുഡിഎഫ് -11246
കടുത്തുരുത്തി – മോന്‍സ് ജോസഫ് – യുഡിഎഫ് – 2450
വൈക്കം – സികെ ആശ -എല്‍ഡിഎഫ് – 17848

ഏറ്റുമാനൂര്‍ – വിഎന്‍ വാസവന്‍ – എല്‍ഡിഎഫ് – 5300
കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ – യുഡിഎഫ് – 8509
പുതുപ്പള്ളി – ഉമ്മന്‍ ചാണ്ടി – യുഡിഎഫ് – 2805

ചങ്ങനാശേരി – ജോബ് മൈക്കിള്‍ – എല്‍ഡിഎഫ് – 3823
കാഞ്ഞിരപ്പള്ളി – എന്‍ ജയരാജ് – എല്‍ഡിഎഫ് – 8296
പൂഞ്ഞാര്‍ – അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ – എല്‍ഡിഎഫ് – 8702

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply