പാലാ: പാലാ ജനറൽ ആശുപത്രിയുടെ ഉപജ്ഞാതാവായ മുൻ മന്ത്രി കെ.എം.മാണിയുടെ പേര് ജനറൽ ആശുപത്രിക്ക് നൽകി കൊണ്ടുള്ള മന്ത്രി സഭാ ആഹ്ളാദം പ്രകടിപ്പിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ ആശുപത്രി മന്ദിരത്തിൽ മധുരം വിളമ്പി ആഹ്ലാദം പങ്കുവച്ചു.
കെ.എം.മാണി ജനറൽ ആശുപത്രി, പാലാ എന്ന ബോർഡും സ്ഥാപിച്ചു. മീനച്ചിൽ താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും നിർധന രോഗികൾക്ക് ആശ്രയമായ ഈ ആശുപത്രിക്ക് എല്ലാ സൗകര്യങ്ങളും ചികിത്സാ വിഭാഗങ്ങളും ഒരുക്കി നൽകിയ കെ.എം.മാണിക്ക് സർക്കാർ നൽകിയ ഏറ്റവും വലിയ ആദരാജ്ഞലി കൂടിയാണ് കെ.എം.മാണിയുടെ പേര് നൽകി കൊണ്ടുള്ള സർക്കാർ തീരുമാനമെന്ന് മധുരം വിളമ്പിയ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.
എൻ.സി.പി ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാ ടൂർ, കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, നീന ജോർജ്, തോമസ് പീറ്റർ, ബിജി ജോജോ ,ലീന സണ്ണി, സാവിയോ കാവുകാട്ട്, മായ പ്രദീപ് , വിവിധ സംഘടനാ നേതാക്കളായ ടോബിൻ കണ്ടനാട്ട്, , കെ.അജി, ബിജു പാലു പടവൻ, ജയ്സൺമാന്തോട്ടം ,ജോസ്സു കുട്ടി പൂവേലി, ജോർജ്കുട്ടി ചെറുവള്ളി, മാത്യു നിതൂക്കിൽ എന്നിവരും മധുരവിതരണത്തിൽ പങ്കാളികളായി.
ജനപ്രതിനിധികൾ, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവരും പങ്കെടുത്തു.