
രാമപുരം: രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷിൻ്റെ വീട് രാത്രിയിൽ എറിഞ്ഞുതകർത്തു. ഇരുട്ടിൻ്റെ മറവിൽ നടത്തിയ അക്രമത്തിനെതിരെ എൽ ഡി എഫ് രാമപുരം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.
എൽ.ഡി.എഫ് നേതാക്കൾ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വീട് സന്ദർശിച്ചു. ഇക്കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ച കോൺഗ്രസ് പാർട്ടിയും കോൺഗ്രസ് മെമ്പർമാരും നടത്തുന്ന ആക്രമത്തെയും സൈബർ അക്രമത്തെയും യോഗം അപലപിച്ചു. മത്സരത്തിൽ തോറ്റതിനെ അക്രമം കൊണ്ട് നേരിടുന്ന യു.ഡി.എഫ് പദ്ധതിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ടിന് പൂർണ്ണ സംരക്ഷണം എൽ.ഡി.എഫ് ഒരുക്കുമെന്ന് എൽ ഡി.എഫ് യോഗം അറിയിച്ചു.യോഗത്തിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ്.,ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ,സി പി എം പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ്, കേരള കോൺ.(എം) നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ.കെ.അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി ആഗസ്റ്റിൻ, എം റ്റി ജന്റിഷ്,അഡ്വ. പയസ് രാമപുരം, കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം സെക്രട്ടറി ബെന്നി തെരുവത്ത്, സിപിഐ മണ്ഡലം സെക്രട്ടറി പി എ മുരളി, അലക്സി തെങ്ങും പള്ളി കുന്നേൽ,എം ആർ. രാജു,അജി പൂപ്പിള്ളികുന്നേൽ, ഡി.പ്രസാദ്., എന്നിവർ പ്രസംഗിച്ചു.വൈകിട്ട് രാമപുരം ജംഗ്ഷനിൽ പ്രതിഷേധയോഗവും നടത്തി.യോഗത്തിൽ കെ.എസ്.രാജു അദ്ധ്യക്ഷത വഹിച്ചു.ലാലിച്ചൻ ജോർജ് യോഗം ഉദ്ഘാടനം ചെയ്തു.