വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജി വെച്ചവര്‍ക്ക് കെ ജെ തോമസ് സ്വീകരണം നല്‍കി

ഈരാറ്റുപേട്ട: വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജി വെച്ചവര്‍ക്ക് സ്വീകരണം നല്‍കി. ഈരാറ്റുപേട്ട നായനാര്‍ ഭവനില്‍ നടന്ന സ്വീകരണ യോഗം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് ഹസ്സന്‍ കെ കെ പി ഈലകയം, യൂത്ത് ലീഗ് മുന്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് അബ്ദുള്‍ റസാഖ്, കോണ്‍ഗ്രസ് മണ്ഡലം കമിറ്റിയഗം സിറാജ് കിണറ്റിന്‍മൂട്ടില്‍, സിപിഐ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ നാല്‍പതോളം പ്രവര്‍ത്തകരാണ് സിപിഐഎംനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കടന്നു വന്നത്.

Advertisements

ഇടതുപക്ഷ സര്‍ക്കാരിന്റെ ജനോപകാര പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷരയാണ് സിപിഐഎംനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് രാജി വെച്ചു വന്നവര്‍ അറിയിച്ചു.

യോഗത്തില്‍ ജില്ലാ കമ്മിറ്റിയഗം ജോയ് ജോര്‍ജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ഏരിയ കമ്മിറ്റിയഗം എം എച് ഷനീര്‍ ആദ്യക്ഷതയും, ലോക്കല്‍ സെക്രട്ടറി കെ എം ബഷീര്‍ സ്വാഗതവും ലോക്കല്‍ കമ്മിറ്റിയഗം സി കെ സലിം നന്ദിയും പറഞ്ഞു.

You May Also Like

Leave a Reply