ഈരാറ്റുപേട്ട : ലൈഫ് ഭവന പദ്ധതി അടിമറിക്കുന്നതില്‍ പ്രതിക്ഷേധിച്ച് ഈരാറ്റുപേട്ട നഗരസഭക്ക് മുന്‍പില്‍ എല്‍ഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ സമരം നടത്തി.
ലൈഫ് ഭവന പദ്ധതിയുടെ കീഴില്‍ അനുവദിക്കപെട്ട 137 വീടുകള്‍ക്കളുടെ നിര്‍മാണത്തിന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം ലഭിച്ചിട്ടും നഗരസഭ വിഹിതം നല്‍കാത്തതിനാല്‍ നാളിതുവരെയായിട്ടും ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.
ഇതില്‍ പ്രതിക്ഷേധിച്ചാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നഗരസഭക്ക് മുന്‍പില്‍ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്. സമരം സിപിഐ എം ലോക്കല്‍ സെക്രട്ടറി കെഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു.
നഗര സഭാ അംഗങ്ങളായ സജീര്‍ ഇസ്മയില്‍, ഹബീബ് കപ്പിത്തന്‍, ഷൈമ റസാഖ്, ഫാത്തിമ സുഹാന, റിസ്വാന സവാദ്, ലീന ജെയിംസ് എന്നിവര്‍ സംസാരിച്ചു.
യോഗത്തിന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അനസ് പാറയില്‍ അധ്യക്ഷനായി. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം നൗഫല്‍ഖാന്‍ സ്വാഗതവും, പി ആര്‍ ഫൈസല്‍ നന്ദിയും പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19