ഇടതുമുന്നണിയെ ജനം നെഞ്ചിലേറ്ററി ജോസ്.കെ.മാണി.

കൊല്ലപ്പിളളി.- ജനപക്ഷ നിലപാടുകളും നയങ്ങളുo സ്വീകരിക്കുന്ന എൽ.ഡി.എഫ് മുന്നണിയെ കേരള ജനതനെഞ്ചിലേറ്റിയതായി കേരള കോൺ:( എം) ചെയർമാൻ ജോസ്.കെ.മാണി പറഞ്ഞു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മുന്നണിയുടെ തിളക്കമാർന്ന വിജയം വർദ്ധിച്ച ജനപിന്തുണയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements


കടനാട് പഞ്ചായത്ത് എൽ.ഡി.എഫ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി.പി.ഡി.സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു.

കൺവൻഷനിൽ എത്തിയ ജോസ്.കെ.മാണിയെ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു, വൈസ് പ്രസിഡണ്ട് സെൻ.സി.പുതുപ്പറമ്പിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. അഡ്വ.സണ്ണി ഡേവിഡ്, കുര്യാക്കോസ് ജോസഫ്, പി.കെ.ഷാജു കുമാർ, ബേബി ഉറുമ്പുകാട്ട്, ജെറി തുമ്പമറ്റം, ജയ്സൺ പുത്തൻ കണ്ടം, കെ.ഒ.രഘു, ജോസ്കുന്നുംപുറം, സേവ്യർ അറയ്ക്കൽ, ബേബി കുറുവത്താഴെ എന്നിവർ പ്രസംഗിച്ചു

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply