Kaduthuruthy News

കുറുമുള്ളൂരിൽ വിരിഞ്ഞത് രണ്ടില; കാണക്കാരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭൂരിപക്ഷം -216

കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കാണക്കാരി പഞ്ചായത്ത് 13-ാം വാർഡ് കുറുമുള്ളൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് (എം) ലെ എസ്.വിനീത വിജയിച്ചു. വിനീതയ്ക്ക് 216 വോട്ട് ഭൂരിപക്ഷം ലഭിച്ചു.

15 അംഗ പഞ്ചായത്ത് കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ എൽ.ഡി.എഫ് ആണു ഭരിക്കുന്നത്. കേരള കോൺഗ്രസ് (എം) 5, സി.പി.എം- 4, സി.പി.ഐ.1, എൻ.സി.പി- 1, ബി.ജെ.പി – 1, യു.ഡി.എഫ് 3 എന്നിങ്ങനെയാണ് കക്ഷിനില

വിജയിച്ച വിനീതയെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി എന്നിവർ അഭിനന്ദിച്ചു. എൽ.ഡി.എഫിനെതിരെ നടത്തിയ പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞതായി കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ്.ടി. കീപ്പുറം പറഞ്ഞു.എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

Leave a Reply

Your email address will not be published.