രണ്ടു റൗണ്ട് പ്രചരണം പൂർത്തിയാകുമ്പോൾ ശുഭപ്രതീക്ഷയിൽ ഈരാറ്റുപേട്ട നഗരസഭ ആറാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി റഫീഖ് പേഴുംകാട്ടിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ ഏറ്റവും ശ്രദ്ധേയ മത്സരം നടക്കുന്ന ഡിവിഷനുകളിൽ ഒന്നാണ് ആറാം ഡിവിഷൻ ആയ മാതാക്കൽ. രണ്ടു റൗണ്ട് ഭവന സന്ദർശനവും പ്രചരണവും പൂർത്തിയാക്കി വിപുലമായ വാർഡ് കൺവെൻഷനും കഴിഞ്ഞപ്പോൾ ഏറെ പ്രതീക്ഷയിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സാരഥിയായി മൺകലം ചിഹ്നത്തിൽ മത്സരിക്കുന്ന റഫീഖ് പേഴുംകാട്ടിൽ.

എൽഡിഎഫിന് സിറ്റിങ് സീറ്റായ ആറാം ഡിവിഷനിൽ ഇക്കുറിയും ചർച്ചയാകുന്നത് വികസനം തന്നെയാണ്. വാർഡിലെ പ്രധാന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മാർവൽ റസിഡൻസ് അസോസിയേഷൻറെ പ്രസിഡൻറ് എന്ന നിലയിൽ താൻ നടത്തിയ പ്രവർത്തങ്ങളാണ് ജനങ്ങളുടെ മുന്നിൽ വെക്കാനുള്ളത് എന്ന റഫീഖ് പേഴുംകാട്ടിൽ പറഞ്ഞു.

Advertisements

തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എൽ ജെ ഡി ജില്ലാ പ്രസിഡണ്ട് ജോസഫ് ചാവറ, സിപിഐഎം ലോക്കൽ സെക്രട്ടറി കെ എം ബഷീർ, സിപിഐ ലോക്കൽ കമ്മിറ്റി അംഗം കെ ഐ നൗഷാദ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫൈസൽ പി ബി, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഹുസൈൻ എന്നിവർ പങ്കെടുത്തു

You May Also Like

Leave a Reply