Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Facebook Twitter Instagram
Latest News
  • കടപ്ലാമറ്റം പഞ്ചായത്തിനോടുള്ള എം എൽ എ മോൻസ് ജോസഫിന്റെ അവഗണന്ന അവസാനിപ്പിക്കണം : എൽ ഡി എഫ്
  • ഞൊണ്ടിമാക്കൽ തട്ടുകട മാലിന്യ വിഷയത്തിൽ നടപടികളുമായി നഗരസഭ : സത്വര നടപടി എന്ന് ചെയർമാൻ
  • ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
  • മന്ത്രി സജി ചെറിയാൻ രാജിവച്ചു, രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി
  • പാചകവാതക വില വര്‍ധന; കേന്ദ്ര സര്‍ക്കാരിന്റേത് ജനദ്രോഹ നടപടി: വിമന്‍ ഇന്ത്യ മുവ്‌മെന്റ്
  • പാലാ ബൈപ്പാസിന്റെ നിർമ്മാണം പൂർത്തീകരിക്കണം: സജി മഞ്ഞക്കടമ്പിൽ
Facebook Twitter Instagram
Pala News, Local News, Latest News from Pala: Pala Vartha Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Pala News, Local News, Latest News from Pala: Pala Vartha
Home»Main News»ലതാ മങ്കേഷ്‌കറുടെ വിയോഗം; ദേശീയ പതാക താഴ്ത്തിക്കെട്ടും; രാജ്യത്ത്‌ രണ്ട് ദിവസത്തെ ദുഃഖാചരണം
Main News 1 Min Read

ലതാ മങ്കേഷ്‌കറുടെ വിയോഗം; ദേശീയ പതാക താഴ്ത്തിക്കെട്ടും; രാജ്യത്ത്‌ രണ്ട് ദിവസത്തെ ദുഃഖാചരണം

adminBy adminFebruary 6, 2022No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാജ്യം രണ്ടുദിവസത്തെ ദുഃഖാചരണം നടത്തും. ലതാജിയോടുള്ള ആദരസൂചകമായി ദേശീയ പതാക രണ്ടുദിവസം താഴ്ത്തിക്കെട്ടും. ലതാ മങ്കേഷ്‌കറുടെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാ ലോകം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പേര്‍ ലതാജിക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.

ലതാ മങ്കേഷ്‌കറിനെ അനുസ്മരിക്കാന്‍ തനിക്ക് വാക്കുകളില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. നികത്താനാകാത്ത ഒരു വലിയ വിടവ് അവശേഷിപ്പിച്ചാണ് ലത വിടവാങ്ങുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. തലമുറകളുടെ വികാരങ്ങള്‍ക്ക് ശബ്ദം നല്‍കിയ പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. ലതാ മങ്കേഷ്‌കറിന്റെ മരണവാര്‍ത്ത ഹൃദയഭേദകമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അവരുടെ പാട്ടിനൊപ്പം വളര്‍ന്ന പല തലമുറകള്‍ ഉണ്ട്. അവരുടെയെല്ലാം മനസ്സില്‍ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്‌കര്‍ക്കുള്ളത്.

പല പതിറ്റാണ്ടുകള്‍ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തില്‍ നിന്ന ഈ ഗായിക ഹിന്ദിയില്‍ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മലയാളിക്കും അവരുടെ നാവിന്‍തുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗായിക ലതാ മങ്കേഷ്‌കര്‍ വിടപറയുമ്പോള്‍ പകരംവയ്ക്കാനില്ലാത്ത ശബ്ദമാണ് ഇന്ത്യന്‍ സിനിമാ ലോകത്തിന് നഷ്ടമാകുന്നത്. പ്രായം തളര്‍ത്താത്ത ഇതിഹാസം 92ാം വയസില്‍ അരങ്ങൊഴിയുമ്പോള്‍ ബാക്കിയാകുന്നത് ഒട്ടേറെ മധുരസ്മരണങ്ങളുണര്‍ത്തുന്ന ഗാനങ്ങളാണ്.

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on LinkedIn (Opens in new window)

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ വിടവാങ്ങി
Next Article കേരളത്തില്‍ 26,729 പേര്‍ക്ക് കോവിഡ്

Related Posts

മന്ത്രി സജി ചെറിയാൻ രാജിവച്ചു, രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

July 6, 2022

ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി; 50 രൂപയുടെ വ‌ർധനയാണ് വരുത്തിയത്

July 6, 2022

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന ; കേരളത്തിൽ കൊവിഡ് മരണം 70000 കടന്നു

July 4, 2022
Add A Comment

Leave A Reply Cancel Reply

Like Our Page
Pala News, Local News, Latest News from Pala: Pala Vartha
Facebook Twitter Instagram YouTube
© 2022 All rights reserved by PalaVartha. Designed by Brand Master Media.

Type above and press Enter to search. Press Esc to cancel.