Main News

സംവിധായകൻ സിദ്ദിഖിന് അന്ത്യാജ്ഞലി അർപ്പിച്ച് ചലച്ചിത്രമേഖല; സംസ്കാരച്ചടങ്ങുകൾ ഇന്ന് വൈകിട്ട് നടക്കും

അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ പൊതുദര്‍ശനം ആരംഭിച്ചു. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ചലച്ചിത്രമേഖലയിലെ നിരവധി പേര്‍ എത്തി. സംവിധായകനും നടനുമായ ലാല്‍, വിനീത്, ജയറാം, കലാഭവന്‍ പ്രസാദ്, ടൊവിനോ തോമസ്, മിഥുന്‍ രമേശ് തുടങ്ങിയവന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തി.

രാവിലെ എട്ടര മണിയോടെയാണ് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം ആരംഭിച്ചത്. കാക്കനാട് പള്ളിക്കരയിലെ വീട്ടില്‍ നിന്നാണ് മൃതേദഹം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിച്ചത്. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Leave a Reply

Your email address will not be published.