തുള്ളി തോരാതെ പെരുമഴ; മലയോര മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഈരാറ്റുപേട്ട: ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന മലയോര മേഖലയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും ഇന്ന്(29/7/2020) രാത്രി വളരെയേറെ സൂക്ഷിക്കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും ജാഗ്രത നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂട്ടിക്കല്‍, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, മൂന്നിലവ്, മേലുകാവ്, തലനാട് എന്നീ ആറ് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കാണ് അതിജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇതോടൊപ്പം കോട്ടയം ജില്ലയില്‍ നിര്‍ത്താതെ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ വളരെയേറെ സൂക്ഷിക്കണമെന്നും എംഎല്‍എ അറിയിച്ചു.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: