കോട്ടയം/പത്തനംതിട്ട• കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടൽ. കോട്ടയം എരുമേലി കണമലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. എഴുത്വാപുഴയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകർന്നു. ഒഴുക്കിൽപ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി.
രണ്ട് ഓട്ടോറിക്ഷകൾ തകർന്നു. ഒമ്പതു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ശബരിമലയിലേക്കുള്ള കീരിത്തോട്– കണമല ബൈപ്പാസ് റോഡു തകർന്നു. കണമല, എഴുത്വാപുഴ, ഇടകടത്തി എന്നിവടങ്ങളിൽ ഗതാഗത തടസ്സമുണ്ട്. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി.
ബൈപ്പാസ് റോഡും തകർന്നുപത്തനംതിട്ട കൊക്കാത്തോട് ഭാഗത്ത് ഉരുൾപൊട്ടിയതായും ഒരേക്കർ ഭാഗത്ത് ഒരു വീട് നശിച്ചതായും വിവരമുണ്ട്. നാല് വീടുകളിൽ വെള്ളം കയറി. ഇവിടെ താമസിച്ചിരുന്നവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു.
കോന്നിയിൽ കൊക്കാത്തോട് ഭാഗത്ത് അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്ന്, രാത്രിയിൽ 5 വിടുകളിൽ വെള്ളം കയറി. ആൾക്കാളെ അയൽ വീടുകളിലേക്ക് മാറ്റി. ഐരവൺ ഭാഗത്ത് റോഡ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രയിൽ ചിറ്റാർ – സിതത്തോട് മേഖലയിലും കനത്ത മഴ പെയ്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19