മൂന്നാര്‍ രാജമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍, 80 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്

രാജമല: മൂന്നാര്‍ രാജമലയിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ എണ്‍പതിലധികം പേര്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്. മൂന്നു പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേ സമയം, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

നിലവില്‍ അഗ്നിശമന സേനയും പോലീസും ദുരന്തനിവാരണ സേനയും ആരോഗ്യ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. അതേ സമയം, മൂന്നാര്‍ പെരിയവര പാലം തകര്‍ന്നതോടെ ഇവിടേക്ക് എത്തിപ്പെടാനാവാത്ത സാഹചര്യമാണുള്ളത്. ഇതു തന്നെയാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.

മണ്ണിടിച്ചില്‍ മൂലം മൂന്നാര്‍ മറയൂര്‍ റോഡിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇടുക്കിയില്‍ അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്. ഇടുക്കിയിലെ ഡാമുകളുടെ ജലനിരപ്പ് ഉയരുന്നു.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: