Tuesday, July 27, 2021
HomePala Newsളാലം തോട്ടില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍ പെട്ട മണിപ്പൂരി സ്വദേശികളില്‍ ഒരാള്‍ മരിച്ചു

ളാലം തോട്ടില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍ പെട്ട മണിപ്പൂരി സ്വദേശികളില്‍ ഒരാള്‍ മരിച്ചു

പാലാ: ളാലം തോട്ടില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍ പെട്ട മണിപ്പൂരി സ്വദേശികളില്‍ ഒരാള്‍ അല്‍പം മുമ്പ് മരണമടഞ്ഞതായി പാലാ പോലീസ് അറിയിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ യുവതി നെഹ (31) യാണ് മരിച്ചത്.

ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരായ 2 സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ തോട്ടിലിറങ്ങുന്നതിനിടെ ശക്തിയേറിയ ഒഴുക്കില്‍പെടുകയായിരുന്നു.

പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തുണ്ടായിരുന്ന കായികാധ്യാപകര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടനെ സ്ഥലത്തെത്തിയ പാലാ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇവരെ കരയ്‌ക്കെത്തിച്ചത്.

പെട്ടെന്നു തന്നെ കരയ്‌ക്കെത്തിച്ചെങ്കിലും ശാരീരികമായി അവശരായ ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments