കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പോലീസിന്റെ കണ്ണുവെട്ടിച്ച് വീട്ടമ്മ കടുത്തുരുത്തി ടൗണില്‍

കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തില്‍ കണ്‍ണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന എഴുമാന്തുരുത്തില്‍ നിന്നും പോലിസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കണ്ണുവെട്ടിച്ച് കടുത്തുരുത്തിയിലെത്തിയ സ്ത്രീയെ പൊതുപ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് തിരികെ ആംബുലന്‍സില്‍ കയറ്റി വിട്ടു.

ഇവര്‍ കടുത്തുരുത്തിയിലുള്ള പല കടകളിലും കയറിയെന്നാണ് വിവരം. ഇവര്‍ എഴുമാന്തുരുത്തില്‍ രോഗം വന്നവരുടെ തൊട്ടയല്‍വാസിയാണെന്നും പറയപ്പെടുന്നു.

You May Also Like

Leave a Reply