കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നില്ലാത്തതിന്റെ പേരിൽ സർജറി പോലും മാറ്റിവച്ച് രോഗികളെ തിരിച്ചുവിടുന്നത് സർക്കാരിന്റെ ഗുരുതര വിഴ്ച്ചയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

മുൻ നിശ്ചയപ്രകാരം ആശുപത്രി അധികൃതർ ഡേറ്റ് നൽകി ചികിത്സ തേടി എത്തുന്ന രോഗികൾക്ക് മരുന്നില്ല എന്നതിൻെറ പേരിൽ ചികിത്സ നിഷേധിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്നും സജി പറഞ്ഞു.
സർക്കാർ മരുന്ന് കമ്പനികൾക്ക് നൽകേണ്ട തുക നൽകാത്തതിനാൽ ആണ് മരുന്ന് വിതരണം നിലച്ചിരിക്കുന്നത് എന്നും അദ്ധേഹം പറഞ്ഞു.
സർക്കാരിന്റെ അനാസ്ഥക്കെതിരെ കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 24 രാവിലെ 11:30 ന് കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും.


പ്രസ്തുത ധർണസമരം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുമെന്നും ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും, സെക്രട്ടറി ജയ്സൺ ജോസഫും അറിയിച്ചു.