കോട്ടയം: കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം ഓണത്തോടനുബന്ധിച്ച് 2021 ആഗസ്റ്റ് 20ാം തീയതി 16 വയസുവരെയുള്ള വിദ്യാർത്ഥികൾക്കായി കുട്ടി ഷെഫ് മത്സരം സംഘടിപ്പിക്കുന്നു. സ്നാക്സ് വിഭവങ്ങൾ (വെജിറ്റേറിയൻ ) തയ്യാറാക്കുകയാണ് മത്സരം.
ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനക്കാർക്കു ട്രോഫിയും സർട്ടിഫിക്കറ്റും ആദ്യ പത്തു സ്ഥാനക്കാർക്ക് സമ്മാനങ്ങളും ലഭിക്കും. തയ്യാറാക്കിയ വിഭവങ്ങൾ ദർശന സംസ്കാരിക കേന്ദ്രത്തിൽ ആഗസ്റ്റ് 20-ാം തീയതി ഉച്ചയ്ക്ക് രണ്ട് മണിയ്ക്കും മൂന്ന് മണിയ്ക്കും ഇടയിൽ എത്തിക്കണം.
മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കാവും മത്സരത്തിൽ പങ്കെടുക്കാൻ അവസരം. രജിസ്റ്റർ ചെയ്യുന്നതിനായി +91 90486 44440 എന്ന വാട്സാപ്പ് നമ്പറിലേക്കു പേര് മെസ്സേജ് ചെയ്യേണ്ടതാണ്.
വിലയിരുത്തലിനുശേഷം തയ്യാറാക്കിയ വിഭവങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ അർഹതപ്പെട്ട സെൻററുകളിൽ ഓണസമ്മാനമായി നല്കും.
വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുവാനും ഈ മത്സരം വഴി ലക്ഷ്യമിടുന്നുവെന്ന് ദർശന ഡയറക്ടർ റവ.ഫാ. എമിൽ പുള്ളിക്കാട്ടിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447114328
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19