കുവൈത്ത് സിറ്റി : ദുൽഖർ സൽമാൻ നായകനായി,പുറത്തിറങ്ങിയ ‘കുറുപ്പ്’ സിനിമക്ക് കുവൈത്തിൽ പ്രദർശ്ശന വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ആഗോളതലത്തിൽ റിലീസ് ചെയ്‌ത ചിത്രം മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുമ്പോഴാണ് കുവൈത്തിലെ സിനിമാ പ്രേമികളെ നിരാശയിലാകുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
സിനി സ്കേപ്, ഓസോൺ എന്നീ കേന്ദ്രങ്ങൾ വഴിയായിരുന്നു കുവൈത്തിൽ പ്രദർശ്ശനം ക്രമീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഓൺ ലൈൻ വഴി ടിക്കറ്റ് ബൂക്കിംഗ് നടത്താൻ ശ്രമിച്ചവർക്ക് ബൂക്കിംഗ് സാധ്യമാവാവാതെ വന്നതോടെ നടത്തിയ .അന്വേഷണത്തിലാണ് സിനിമക്ക് പ്രദർശ്ശന നിരോധനം ഏർപ്പെടുത്തിയ വിവരം വ്യക്തമായത്.
കുവൈത്ത് മിനിസ്റ്ററി ഓഫ് ഇൻഫോർമേഷനാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19