ജനവികാരം യുഡിഎഫിനൊപ്പം; പാലാ നഗരസഭയില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടും: കുര്യാക്കോസ് പടവന്‍

പാലാ; നഗരസഭയിലെ ജനവികാരം യുഡിഎഫിന് അനുകൂലമെന്ന് കുര്യാക്കോസ് പടവന്‍. ജനങ്ങള്‍ ആവേശത്തോടെ വോട്ടു ചെയ്തത് യുഡിഎഫ് ഉജ്ജ്വല വിജയം കരസ്ഥമാക്കും എന്നതിന് കൃത്യമായ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നിലപാടുകളുടെ വിലയിരുത്തലാണ് ജനങ്ങള്‍ നടത്തിയത്. ഐക്യ ജനാധിപത്യ മുന്നണിയുടെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം ജനങ്ങള്‍ ഏറ്റെടുത്തു. കോവിഡ് ഭീതി പോലും അവഗണിച്ചാണ് ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് എത്തിയത്.

രാഷ്ട്രീയ മാന്യത നിലനിര്‍ത്തിക്കൊണ്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ ധാര്‍മികതയുടെ വിജയം ആയിരിക്കും യുഡിഎഫിന് ലഭിക്കുക എന്നും കുര്യാക്കോസ് പടവന്‍ അഭിപ്രായപ്പെട്ടു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply