ലോകസഭയില്‍ പാസാക്കിയെടുത്ത 33 ശതമാനം വനിതാ സംവരണം ബില്‍ രാജ്യസഭയിലും പാസാക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങണം.
മരങ്ങാട്ടുപള്ളി: വനിതകളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലോക്‌സഭയില്‍ പാസാക്കിയത് 33 ശതമാനം വനിതാ സംവരണ ബില്‍ രാജ്യസഭയിലും പാസ്സാക്കിയെടുക്കുന്നതിന് രാഷ്ട്രീയകക്ഷികള്‍ മുന്നിട്ടിറങ്ങണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിതാ കോണ്‍ഗ്രസ് എം സംസ്ഥാന പ്രസിഡണ്ടുമായ നിര്‍മ്മല ജിമ്മി പറഞ്ഞു.
കേരള വനിതാ കോണ്‍ഗ്രസ് മരങ്ങാട്ടുപള്ളി മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരങ്ങാട്ടുപി ള്ളി വനിതാ കോണ്‍ഗ്രസ് (M) മണ്ഡലം കമ്മിറ്റിയും പുനസംഘടനയും നടത്തി.
വനിതാ കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് നിര്‍മ്മല ദിവാകരന്‍ അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിതാ കോണ്‍ഗ്രസ് എം സംസ്ഥാന അധ്യക്ഷയുമായ നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.
കേരള കോണ്‍ഗ്രസ് എംസംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗം ഡോ. സിന്ധുമോള്‍ ജേക്കബ്, വനിതാ കോണ്‍ഗ്രസ് എംകടുത്തുരുത്തി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജീന സിറിയക്ക്, കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റ്‌റുമായ ബെല്‍ജി ഇമ്മാനുവേല്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എം തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍സണ്‍ പുളിക്കിയില്‍, പഞ്ചായത്തംഗങ്ങള്‍ ആയ ശാലു ബെന്നി, ലിസി ജോര്‍ജ്, ജാന്‍സി ടോജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള കോണ്‍ഗ്രസ്എം മണ്ഡലം സെക്രട്ടറി മോളി ജോസഫ് യോഗത്തില്‍ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്മെമ്പര്‍ ശാലു ബെന്നി കൃതജ്ജത അറിയിച്ചു. വനിതാ കോണ്‍ഗ്രസ് എം എല്ലാ വാര്‍ഡ് കമ്മിറ്റികളും ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.
പുതിയ ഭാരവാഹികള്‍
പ്രസിഡന്റ്: നിര്‍മ്മല ദിവാകരന്‍, ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി. ഡോ. റാണി ജോസഫ്,
വൈസ് പ്രസിഡന്റുമാര്‍: 1. ശാലു ബെന്നി, 2. ലിസി ജോര്‍ജ്,
സെക്രെട്ടറിമാര്‍.1. മോളി ജോസഫ്,2. ജാന്‍സി ടോജോ.
നിയോജകമണ്ഡലം പ്രതിനിധികള്‍: 1. ദീപാ ഷാജി 2. എല്‍സി സ്റ്റീഫന്‍ 3. ബിന്ദു ഷിബു.4. ലിസി ഫ്രാന്‍സിസ്. എക്‌സിക്യൂട്ടീവ് കമ്മിറ്റി കണ്‍വീനര്‍. സില്‍ബി ജെയ്‌സണ്‍.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19