കുറവിലങ്ങാട് ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ല; യുഡിഎഫിന് ഭരണം പിടിക്കാന്‍ സ്വതന്ത്രന്‍ പിന്തുണയ്ക്കണം; പുതിയ സാരഥികള്‍ ഇവര്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് ഏഴു സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ആറു സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു.

ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചിട്ടുണ്ട്. ഈ സ്വതന്ത്ര സ്ഥാനാര്‍ഥി പിന്തുണച്ചാല്‍ യുഡിഎഫിന് അധികാരത്തിലെത്താനാകും. അതേ സമയം സ്വതന്ത്ര മെമ്പര്‍ പിന്തുണച്ചാലും എല്‍ഡിഎഫിന് മതിയായ ഭൂരിപക്ഷം ആവില്ല.

Advertisements

ഓരോ വാര്‍ഡില്‍നിന്നും വിജയിച്ചവരുടെയും കിട്ടിയ ഭൂരിപക്ഷത്തിന്റെയും മത്സരിച്ചവരുടെയും പട്ടിക:

കക്ഷിനില

 • യുഡിഎഫ് – 7
 • എല്‍ഡിഎഫ് – 6
 • സ്വതന്ത്രന്‍ – 1

പുതിയ സാരഥികള്‍

 • വാര്‍ഡ് 1. ജയ്ഗിരി: വിനുമോന്‍ കുര്യന്‍ (എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് -എം) (ഭൂരിപക്ഷം : 206 )
 • വാര്‍ഡ് 2 ആശുപത്രി: ഡാര്‍ലി ജോജി ചക്കുംകുളത്ത് (എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് -എം) (ഭൂരിപക്ഷം : 268 )
 • വാര്‍ഡ് 3 കാഞ്ഞിരംകുളം: ഇ.കെ. കമലാസനന്‍ (എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് -എം) (ഭൂരിപക്ഷം : 127 )
 • വാര്‍ഡ് 4 സബ്സ്റ്റേഷന്‍: സന്ധ്യാ സജികുമാര്‍ (എല്‍ഡിഎഫ്- സിപിഐ ) വിജയിച്ചു. (ഭൂരിപക്ഷം : 31 )
 • വാര്‍ഡ് 5. കോഴാ: മിനി മത്തായി (യുഡിഎഫ് സ്വതന്ത്ര) (ഭൂരിപക്ഷം : 49 )
 • വാര്‍ഡ് 6 കോളജ്: ജോയിസ് അലക്സ് ആശാരിപറമ്പില്‍ (യുഡിഎഫ് -കോണ്‍ഗ്രസ്) (ഭൂരിപക്ഷം : 91 )
 • വാര്‍ഡ് 7 ക്ലാരറ്റ് ഭവന്‍: ലതികാ സാജു (യുഡിഎഫ് – കോണ്‍ഗ്രസ്) (ഭൂരിപക്ഷം : 116 )
 • വാര്‍ഡ് 8 കാളികാവ്: എം.എന്‍. രമേശന്‍ (സ്വതന്ത്രന്‍) വിജയിച്ചു. (ഭൂരിപക്ഷം : 114 )
 • വാര്‍ഡ് 9 ഗോവിന്ദപുരം: രമാ രാജു (എല്‍ഡിഎഫ് -സിപിഎം) (ഭൂരിപക്ഷം : 171 )
 • വാര്‍ഡ് 10> കളത്തൂര്‍: അല്‍ഫോണ്‍സാ ജോസഫ് (യുഡിഎഫ് – കേരളാ കോണ്‍ഗ്രസ് ജോസഫ്) (ഭൂരിപക്ഷം : 40 )
 • വാര്‍ഡ് 11> നസ്രത്ത്ഹില്‍: ബിജു ജോസഫ് പുഞ്ചായില്‍ (എല്‍ഡിഎഫ് -കേരളാ കോണ്‍ഗ്രസ് -എം).
 • വാര്‍ഡ് 12> പകലോമറ്റം: റ്റെസി സജീവ് കളപ്പുരയ്ക്കലോരത്ത് (യുഡിഎഫ്, കേരളാ കോണ്‍ഗ്രസ് ജോസഫ്) (ഭൂരിപക്ഷം : 109 )
 • വാര്‍ഡ് 13 ഇന്ദിരഗിരി: ബേബി തൊണ്ടാംകുഴി (യുഡിഎഫ് – കോണ്‍ഗ്രസ്) (ഭൂരിപക്ഷം : 5 )
 • വാര്‍ഡ് 14 തോട്ടുവ: എംഎം ജോസഫ് മുണ്ടന്‍കാഞ്ഞിരത്തുങ്കല്‍ (സിബി) (യുഡിഎഫ് -കോണ്‍ഗ്രസ്) (ഭൂരിപക്ഷം : 4 )

You May Also Like

Leave a Reply