കുറവിലങ്ങാട്ട് നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി: VIDEO

കുറവിലങ്ങാട്: നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് കുറവിലങ്ങാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമായിരുന്നു സംഭവം.

കുഴിയില്‍ വീണ കാര്‍ റോഡിലേക്ക് കയറ്റുന്നതിനിടെ കാല്‍ കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ അടുത്തുള്ള ബേക്കറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Advertisements

കാര്‍ റോഡ് മുറിച്ചു കടന്നാണ് കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ഒരു ബൈക്കുകാരനെയും ചെറുതായി മുട്ടിയെങ്കിലും ആര്‍ക്കും പരിക്കുകള്‍ ഇല്ല.

സംഭവസമയത്ത് കടയില്‍ തിരക്ക് കുറഞ്ഞതും ബസ് കാത്തിരിപ്പുകാര്‍ ഇല്ലാതിരുന്നതും കൊണ്ടു വന്‍ അപകടം ഒഴിവായി.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply