കുന്നോന്നി: ആലുംതറ റോഡ് നിർമ്മാണം ടാറിങ് വർക്കുകൾ പൂർത്തിയായി. പതിറ്റാണ്ടുകളായി തകർന്നു കിടന്ന റോഡ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആയ ശേഷം 25 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.

ഇലക്ഷൻ കാലത്ത് ആലുംന്തറ നിവാസികൾക്ക് കൊടുത്ത വാക്ക് അദ്ദേഹം എംഎൽഎ ആയ ശേഷം നടപ്പിലാക്കുകയായിരുന്നു. വർഷങ്ങളായി തകർന്ന റോഡ് സഞ്ചാരയോഗ്യമായതിൽ കുന്നോന്നി ആലുംതറ നിവാസികൾ എംഎൽഎ ക്കു നന്ദി അറിയിച്ചു. ഈ വർക്കിനൊപ്പം പൂഞ്ഞാർ വരെയുള്ള കുഴികൾ പാച്ച് വർക്ക് ചെയ്തു ഗതാഗത യോഗ്യമാക്കി.
