കുറവിലങ്ങാട് : മൂന്നു പതിറ്റാണ്ടായി മറ്റു കൃഷികൾ ചെയ്തിരുന്ന ഒരു ഹെക്ടർ നെല്പാടം ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയിൽപെടുത്തി നെൽകൃഷി ചെയ്തു വിളവെടുക്കാറായതിന്റെ കൊയ്ത്തുത്സവം കുറവിലങ്ങാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് മിനി മത്തായി ഉദ്‌ഘാടനം ചെയ്തു.
കളത്തൂർ കണ്ടംകെട്ടിയേൽ സിബി.കെ.ജോർജിന്റെ നെല്‌പാടമാണ് വീണ്ടെടുത്തു നെൽകൃഷി ചെയ്തതു്. ഐ.ആർ എട്ട് ഇനത്തിൽ പെട്ട നെൽ വിത്ത് ജൂലൈ 15ന് വിതയ്ക്കുകയും 120 ദിവസം പൂർത്തിയായപ്പോൾ വിളവെടുക്കാറാകുകയും ചെയ്തു. നിശ്ചയദാർഢ്യത്തിൽ നിന്നു നേടിയ ഈ വിജയം യുവ തലമുറയ്ക്ക് മാതൃകയാണെന്ന് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, പഞ്ചായത്തംഗം ബിജു ജോസഫ്, കൃഷി അസിസ്റ്റന്റ് സാബു ജോർജ്, സ്ഥലം ഉടമകളായ കണ്ടംകെട്ടിയേൽ സിബി കെ. ജോർജ്, വർക്കി ദേവസ്യാ സാൻജോ സിബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.