പാലാ: സംസ്ഥാന പാതയിൽ പന്ത്രണ്ടാം മൈലിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ കുമാരനാശാൻ ചിൽഡ്രൻസ് പാർക്കിൽ പ്രിയദർശിനി കുടുംബശ്രീ യൂണിറ്റ് ഐസ്ക്രീം പാർലറും, കാന്റീനും പ്രവർത്തനം ആരംഭിച്ചു.
കുട്ടികളുമായി എത്തുന്ന മാതാപിതാക്കൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കി. നഗരസഭാചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം നിർവഹിച്ചു .വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു വി തുരുത്തൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മനു, വാർഡ് കൗൺസിലർ ലിസികുട്ടി മാത്യു, ഷീബ ജിയോ, ജോസിൻ ബിനോ, ആനി ബിജോയ്, മായ രാഹുൽ , ആർ സന്ധ്യ, മായ പ്രദീപ്, ലീന സണ്ണി, ബിജി ജോജോ, ജോസ്ചീരാൻകുഴി, സാവിയോ കാവുകാട്ട്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീകല,മുനിസിപ്പൽ ഹെൽത്ത് സൂപ്രവൈസർ വിശ്വം മുൻസിപ്പൽ ജീവനക്കാർ കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ, കുട്ടികൾ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.