Uzhavoor News

കൈപ്പാറേട്ട് കെ യു അബ്രഹാം, കത്രീന അബ്രഹാം ദമ്പതികൾ സമൂഹത്തിനു മാതൃക

ഉഴവൂർ: നാൽപതാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ഉഴവൂർ പഞ്ചായത്തിലെ പാവപെട്ട ആളുകൾക്ക് ഉപയോഗിക്കുന്നതിനു ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങൾ പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ പദ്ധതിയിലേക്ക് സംഭാവന നൽകി കൈപ്പാറേട്ട് കെ യു അബ്രഹാം, കത്രീന അബ്രഹാം ദമ്പതികൾ.

Coat with matress, Wheel chair, Folding Walker, Under arm Crutches, Walking stick, ഓക്സിജൻ കോൺസെൻട്രേറ്റർ എന്നിവയാണ് സൗജന്യമായി നൽകിയത്. ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, വാർഡ് മെമ്പർ സിറിയക് കല്ലടയിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേഷ് രാജൻ, പാലിയേറ്റീവ് നേഴ്സ് സിന്ധു എന്നിവർ ചേർന്നു ഉപകരണങ്ങൾ ഏറ്റുവാങ്ങി.

വിവാഹവാർഷികം പലരും അനാവശ്യ ചിലവുകൾ നടത്തി ആഘോഷിക്കുമ്പോൾ സമൂഹത്തിനു മാതൃകയായി തീർന്നിരിക്കുകയാണ് ഈ ദമ്പതികൾ.

Leave a Reply

Your email address will not be published.