ജോസഫ് വാഴക്കനെ വഴിതടഞ്ഞ സംഭവം; ഷിയാസ് മുഹമ്മദിനു പിന്തുണയുമായി കെ എസ് യു

ഈരാറ്റുപേട്ട: കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനെ റോഡില്‍ തടഞ്ഞ വിഷയത്തില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഷിയാസ് മുഹമ്മദിനു പിന്തുണയുമായി കെ എസ് യു പൂഞ്ഞാര്‍ നിയോജകമണ്ഡലം.

സംഭവവുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ലാത്ത യൂത്ത് കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഷിയാസ് മുഹമ്മദിനെ യാതൊരു അന്വേഷണങ്ങളും നടത്താതെ, മതിയായ വിശദീകരമോ കാരണം കാണിക്കല്‍ നോട്ടീസോ നല്‍കാതെ ചിലരുടെ സ്ഥാപിത താല്പര്യത്തിന് വേണ്ടി മാത്രം സംഘടന ചുമതലകളില്‍ നിന്ന് നീക്കി നിര്‍ത്തുകയുണ്ടായെന്നും കെഎസ് യു ആരോപിച്ചു.

ഈ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയോട് പോലും സംസ്ഥാന കമ്മിറ്റി വിശദീകരണം ചോദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഷിയാസിനെ പൂര്‍ണമായി പിന്തുണക്കുമെന്ന് കെ.എസ്.യു. പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഭിരാം ബാബു അറിയിച്ചു.

ഈരാറ്റുപേട്ടയില്‍ കൂടിയ കെ.എസ്.യു മണ്ഡലം കമ്മിറ്റി യോഗത്തിലാണ് പ്രേതിഷേധം അറിയിച്ചത്. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഫായിസ് ഖാന്‍, നെസ്മല്‍ നവാസ്, ഇമ്രാന്‍ അനസ്, അബു സുഫിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അതോടൊപ്പം ഈ വിഷയത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാവുന്നതുവരെ കെ എസ് യു സംസ്ഥാനജില്ലാ കമ്മിറ്റികളുടെ യാതൊരു പരിപാടികളും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ നടത്തില്ല എന്നും അറിയിച്ചു.

join group new

Leave a Reply

%d bloggers like this: