കുറവിലങ്ങാട് : കെ.എസ്.യു കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പഠനോപകരണങ്ങ വിതരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ഓൾ ഇൻഡ്യ അൺഓർഗനൈസിഡ് വർക്കേഴ്സ് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയും ചേർന്ന് കുറവിലങ്ങാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ മിടുക്കിയായ ഒരു വിദ്യാർത്ഥിനിയ്ക്ക് കൂടി സ്മാർട്ട് ഫോൺ വാങ്ങി നൽകി.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ തെന്നാട്ടിൽ, എ.ഐ.യു.ഡബ്ല്യൂ.സി മണ്ഡലം പ്രസിഡന്റ് ഷാജി പുതിയിടം, കെ.എസ്.യു കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് അലിൻ ജോസഫ്, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജിത്തു മാത്യു, വാർഡ് പ്രസിഡന്റ് മാത്തച്ചൻ തോട്ടുപുറം, അമൽ മത്തായി എടാട്ട് എന്നിവർ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19