Tuesday, July 27, 2021
HomeCrime Newsചാരായവുമായി പാലാ കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍

ചാരായവുമായി പാലാ കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍

പാലാ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ കെ സ് ആര്‍ ടി സി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ചാരായവുമായി കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍.

പാലാ കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്റ്റര്‍ ആയ മേലുകാവ് ഇല്ലിക്കല്‍ ജയിംസ് ജോര്‍ജ് (48) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും കൈവശം വച്ചിരുന്ന ചാരായവും കണ്ടെടുത്തു.

തുടര്‍ നടപടികള്‍ ആവിശപ്പെട്ടു കൊണ്ടായി പാലാ എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ ശ്രീ രാജേഷ് ജോണ്‍ അവറുകളെ കെ സ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം വിളിച്ചറിയച്ചതിന്‍ പ്രകാരം പാലാ എക്‌സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓ ഫീസര്‍ ബി ആനന്ദരാജ് പാര്‍ട്ടിയും കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ എത്തുകയും ചാരായം കൈവശം വച്ച കുറ്റത്തിന് മേല്‍ ജയിംസ് ജോര്‍ജിനെ ശനിയാഴ്ച വൈകുന്നേരം അറസ്റ്റു ചെയ്യുകയായിരുന്നു.

കേരള അബ്കാരി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു ടിയാനില്‍ നിന്നും തൊണ്ടിയായി 500 ML ചാരായം കണ്ടെത്തി. പ്രതിയെ നാളെ രാവിലെ കോടയില്‍ ഹാജരാക്കും.

പാര്‍ട്ടിയില്‍ സിഇഒ മരായ സാജിദ് പി എ , നന്ദു എം എന്‍, ഗ്രേഡ് പ്രിവന്റിവ് ഓഫീസര്‍മാരായ ഷിബു ജോസഫ്, വിനോദ് കുമാര്‍ വി, സി കണ്ണന്‍, PO ബി ആനന്ദരാജ് എന്നിവര്‍ ഉണ്ടായിരുന്നു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments