കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; കൂടുതല്‍ സര്‍വീസുകളുമായി പാലാ കെഎസ്ആര്‍ടിസി

പാലാ: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ചതോടെ കെഎസ്ആര്‍ടിസി പാലാ ഡിപ്പോയില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു.

രാവിലെ 4.00, 5.10, 6.00, 6.40, 7.20, 8.30 എന്നീ സമയങ്ങളില്‍ തിരുവനന്തപുരത്തിന് സര്‍വീസുണ്ട്. രാവിലെ നാലിന് കോഴിക്കോട്, അഞ്ചിനു പാലക്കാട്, ആറിനു തൃശൂര്‍, ഏഴിനു തൃശൂര്‍, എട്ടിന് കോഴിക്കോട്, 8.15 ന് തിരുവമ്പാടി, വൈകുന്നേരം 4.45 നു കൊന്നക്കാട്, 5.10 നു നിലമ്പൂര്‍, ആറിനു കുടിയാന്മല, 6.45 നു സുല്‍ത്താന്‍ബത്തേരി സര്‍വീസുകളും ഓടിത്തുടങ്ങി. രാവിലെ 9.30 നുള്ള പെരിക്കല്ലൂര്‍ സര്‍വീസും ഉടന്‍ പുനരാരംഭിക്കും.

കോട്ടയം-തൊടുപുഴ, പാലാ-മുണ്ടക്കയം, പാലാ-വൈക്കം ചെയിന്‍ സര്‍വീസുകള്‍ 30 മിനിറ്റ് ഇടവിട്ട് ഓടുന്നത്. എല്ലായിടത്തും നിര്‍ത്തുന്ന മൂന്ന് ജനത സര്‍വീസുകളും ഡിപ്പോയില്‍നിന്ന് ആരംഭിച്ചു. കൊടുങ്ങൂര്‍, കോട്ടയം, തൊടുപുഴ റൂട്ടുകളിലാണു ജനത ബസ് സര്‍വീസ് നടത്തുന്നത്.

രാവിലെ 6.00, 9.00, 10.00 എന്നീ സമയങ്ങളില്‍ കുമളിയിലേക്കു പാലായില്‍നിന്നു സര്‍വീസുണ്ട്. ഞായറാഴ്ചകളിലും പ്രധാന റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്.

നവരാത്രിയോടനുബന്ധിച്ച് കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് എടിഒ ടി. ഷിബു പറഞ്ഞു. ടിക്കറ്റുകള്‍ ബുക്കു ചെയ്യാന്‍ http://www.online/keralartc.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ Ente KSRTC ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ വേണം. ഫോണ്‍: 04822-212250.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: