ബി.എം.എസ് യൂണിയന് ചരിത്ര വിജയം

പാലാ: കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത സംഘടനകളെ തെരെഞ്ഞെടുക്കുന്നതിനുള്ള റഫറണ്ടത്തില്‍ ബി.എം.എസ് യൂണിയന് ചരിത്ര വിജയം. ചരിത്ര വിജയം നേടിയതില്‍ പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രകടനവും മധുര പലഹാര വിതരണവും നടത്തി.

പാലാ യൂണിറ്റില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയാണ് ബി.എം.എസ് അംഗീകാരം നേടിയത്.

Advertisements

കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുവാനും ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നേടിയെടുക്കുവാനും യൂണിയന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രകടനത്തിനു ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് റ്റിഎന്‍ നളിനാക്ഷന്‍ പറഞ്ഞു.

ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് കെഎന്‍ മോഹനന്‍, കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ശ്രീജേഷ് മണ്ഡപം, എന്‍.ജി.ഒ. സംഘ് ജില്ലാ സെക്രട്ടറി എം.എസ്. ഹരികുമാര്‍, യൂണിറ്റ് പ്രസിഡണ്ട് ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, കെആര്‍ സുനില്‍കുമാര്‍, എംഡി അജിത്ത്, പിആര്‍ രജ്ഞിത്ത്, രാജേഷ് ബാബു, ജി പ്രതാപ്കുമാര്‍, മനോജ് ഇടമുള, കെ.എസ്. ശിവദാസന്‍, സിബി മേവട, വിനേഷ് ഇടയാറ്റ്, പി.പി. പ്രവീണ്‍ കുമാര്‍, ബിനു ആര്‍ നായര്‍, ആശിഷ് എസ് നായര്‍, എന്‍ വിനോദ്കുമാര്‍, കെബി സന്തോഷ് കുമാര്‍, പിജി കണ്ണന്‍, ഒഎസ് ബിനീഷ്, റ്റി വിനോബാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചിത്രവിവരണം: കെ.എസ്.ആര്‍.ടി.സിയിലെ റഫറണ്ടത്തില്‍ ബി.എം.എസിന് അംഗീകാരം ലഭിച്ചതില്‍ പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആഹ്‌ളാദ പ്രകടനം

You May Also Like

Leave a Reply