നഷ്ടത്തിനു നടുവിലും മലയോര മേഖലയെ കൈവിടാതെ ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി

ഈരാറ്റുപേട്ട: ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തിലുണ്ടെങ്കിലും വണ്ടിയില്‍ ആളുകളില്ലാതെ നഷ്ടത്തിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസിയുടെ കാര്യവും വ്യത്യസ്തമല്ല.

യാത്രക്കാരില്ലാത്തതു മൂലം നഷ്ടത്തിലാണ് കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളും. എന്നാല്‍ മലയോര മേഖലയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി തയാറല്ല.

മലയോര മേഖലകളായ പറത്താനം, തലനാട്, ചേന്നാട്, കൈപ്പള്ളി, അയ്യമ്പാറ, മൂന്നിലവ് മേഖലകളിലേക്കെല്ലാം ഇവിടെ നിന്നു സര്‍വീസ് മുടങ്ങാതെ നടക്കുന്നുണ്ടെന്ന് എടിഒ തിലകന്‍ പറഞ്ഞു.

Leave a Reply

%d bloggers like this: