ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും

ഈരാറ്റുപേട്ട; ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. നഗരസഭയുടെ ഇടപെടലിനെതുടര്‍ന്നാണ് നടപടി.

കോവിഡ് സ്ഥീരികരിച്ചയാളുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്നു 18 ജീവനക്കാര്‍ ക്വാറന്റയിനില്‍ പോയതിനെ തുടര്‍ന്നാണ് സര്‍വീസ് നടത്തുന്നില്ലെന്നു ഡിറ്റിഒ തീരുമാനിച്ചത്.

എന്നാല്‍ നഗരസഭ ഇടപെട്ടതിനെ തുടര്‍ന്ന് ബസുകള്‍ അണുവിമുക്തമാക്കി സര്‍വീസ് നടത്താന്‍ തഹസില്‍ദാര്‍ ഡിറ്റിഒയ്ക്ക് നിര്‍ദേശം നല്‍കി. ജീവനക്കാരുടെ വിസമ്മതത്തെ തുടര്‍ന്ന് രാവിലെ സര്‍വീസ് താമസിച്ചിരുന്നു.

join group new

You May Also Like

Leave a Reply