ഈരാറ്റുപേട്ട: ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുക, ഗാരേജ് നിലനിര്‍ത്തുക, ഡിപ്പോയിലെ എ.റ്റി. ഒ ഒഴിവ് നികത്തുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് എസ്.ഡി പി ഐ. ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി നേതൃതത്തില്‍ കെ.എസ് ആര്‍ ടി സി ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ജില്ലാ കമ്മറ്റി അംഗം സഫീര്‍ കുരുവനാല്‍ ഉത്ഘാടനം ചെയ്തു.
ഈരാറ്റുപേട്ടയോടുള്ള അവഗണനയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ കെ.എസ് ആര്‍ ടി സി ഡിപ്പോ ഇല്ലാതാക്കാനുള്ള ഗൂഢശ്രമങ്ങള്‍ ആണ് അണിയറയില്‍ നടക്കുന്നത് എന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ഉണ്ടാകും എന്ന് ഉത്ഘാടനം ചെയ്തു കൊണ്ട് സഫീര്‍ കുരുവനാല്‍ പറഞ്ഞു.
മലയോര മേഖലകളിലേ കളിലേക്കും, മറ്റ് ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉള്‍പെടെ വെട്ടികുറച്ചത് മൂലം വിദ്യാര്‍ഥികള്‍ ഉള്‍പെടെ ദുരിതത്തിലാണ് എന്ന് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. ഹസീബ് പറഞ്ഞു.
എം.എസ് ആരിഫ്, സാബിര്‍പാറ കുന്നേല്‍, വി.എസ് ഹിലാല്‍, പൂഞ്ഞാര്‍ മണ്ഡം വൈസ് പ്രസിഡന്റ് അയ്യുബ് ഖാന്‍ കാസിം, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.പി. അന്‍സാരി, നസീറ സുബൈര്‍, ഫാത്തിമ മാഹീന്‍, നൗഫിയ ഇസ്മായില്‍, ഫാത്തിമ മാഹീന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃതം നല്‍കി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19