മരങ്ങാട്ടുപിള്ളി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് അപകടം

പാലാ: പാലാ-മരങ്ങാട്ടുപിള്ളി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

കുറിച്ചിത്താനം കവലയ്ക്കു സമീപമുള്ള വളവില്‍ ഇന്നു രാവിലെ എട്ടരയോടെയായിരുന്നു അപകടം നടന്നത്.

പാലായിലേക്കു വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്. മരങ്ങാട്ടുപിള്ളി ഭാഗത്തേക്കു പോകുകയായിരുന്നു ലോറി.

സ്ഥിരം അപകടവേദിയാകുന്ന ഈ കൊടും വളവ് നിവര്‍ത്തണമെന്ന് ഏറെ നാളായി ആവശ്യമുയരുന്നുണ്ടെങ്കിലും ഇതുവരെ ഈ വളവ് നിവര്‍ത്താന്‍ നടപടിയൊന്നും ആയിട്ടില്ല.

join group new

You May Also Like

Leave a Reply