മുണ്ടക്കയം: മുണ്ടക്കയം മരുതുംമൂടിനു സമീപം ദേശീയ പാതയില്‍ 36-ാം മൈലില്‍ ടാങ്കര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു നാലു പേര്‍ക്ക് പരിക്ക്.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ പികെ അജിമോന്, കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പ്രസന്നന് എന്നിവര്‍ക്കും യാത്രക്കാരനായ എംഎസ് വര്‍ഗീസിനുമാണ് പരിക്കേറ്റത്.
ഇവര്‍ക്കു പുറമെ ടാങ്കര്‍ ലോറി ഡ്രൈവര്‍ ബാബുവിനും പരിക്കേറ്റു. തമിഴ്നാട് സ്വദേശിയായ ഇയാള്‍ക്കു തലയ്ക്കാണു പരിക്കേറ്റിരിക്കുന്നത്. ഇയാളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
ബാക്കി മൂന്നു പേരെയും മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിക്കാനത്തു നിന്നും മുണ്ടക്കയം ഭാഗത്തേക്കു വരുകയായിരുന്നു കെഎസ്ആര്‍ടിസി. ലോഡിറക്കിയടാങ്കര് തിരിച്ചു പോകുന്ന വഴിക്കാണ് അപകടം.
