വൈദ്യുതി മീറ്റർ റീഡിംഗ് ഇനി സ്വയം എടുക്കാം.

ഉയര്‍ന്ന വൈദ്യുതി ബില്‍ കണ്ട് ഏറെക്കുറെ എല്ലാവരും തന്നെ ഞെട്ടിയിരിക്കുകയാണ്. ഉയര്‍ന്ന വൈദ്യുതി ബില്ലിന്റെ പേരില്‍ ഏറ്റവുമധികം പഴി കേള്‍ക്കുകയാണ് കെഎസ്ഇബി.

ഉപയോഗിച്ചതിന് അനുസരിച്ചുള്ള ബില്ലു മാത്രമാണ് ഈടാക്കിയിരിക്കുന്നതെന്നു കെഎസ്ഇബി ആവര്‍ത്തിക്കുമ്പോഴും ആളുകള്‍ക്ക് വിശ്വാസം പോരാ. ഇത്രമാത്രം വൈദ്യുതി താന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നു തന്നെ പലര്‍ക്കും സംശയമാണ്.

ഈ സാഹചര്യത്തില്‍ എങ്ങനെ ഒരാള്‍ക്ക് തങ്ങളുടെ ഉപഭോഗം സ്വയം കണ്ടെത്താനും മനസിലാക്കാനും സാധിക്കും? വീട്ടിലെ വൈദ്യുതി ബില്‍ ഉയരുന്നതിനെക്കുറിച്ച് ഏറെ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് എങ്ങനെ മീറ്റര്‍ റീഡിങ് എടുക്കാമെന്നത്. ഇതു വിശദമാക്കുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് കേരള വൈദ്യുതി വകുപ്പ്.

സ്ലാബുകള്‍ അടിസ്ഥാനപ്പെടുത്തി യൂണിറ്റിനു വില നിശ്ചയിച്ചിരിക്കുന്നതു മൂലമാണ് പലപ്പോഴും വൈദ്യുതി ബില്ലില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത്. ഓരോരുത്തര്‍ക്കും വൈദ്യുതി ഉപയോഗം മനസിലാക്കാനും ഇതിലൂടെ സ്ലാബില്‍ അനുവദിച്ചതിലുമധികം വൈദ്യുതി ഉപയോഗിക്കാതെ നിയന്ത്രിക്കാനുമാകും.

Leave a Reply

%d bloggers like this: