
തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെ.എസ്.ഇ.ബി .യുടെ തീരുമാനം ജനങ്ങളുടെ ധനസ്ഥിതി മനസിലാക്കാതെയാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് ആരോപിച്ചു.
മുടിഞ്ഞ ചാർജും മുടിഞ്ഞ നയവും കേരളത്തിലെ ജനങ്ങൾ മടുത്തു. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർക്ക് സാധാരണ ജനത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് അറിയത്തില്ല. ബാങ്കിൽ മിനിമം ബാലൻസ് പോലും ഇല്ലാത്തവർ ആയിരം രൂപയുടെ മുകളിൽ വരുന്ന ബില്ലുകൾ ഓണ്‍ലൈനായി എങ്ങനെ അടയ്ക്കും.
ഉപഭോക്താകൾക്കുള്ള കെ.എസ്.ഇ.ബിയുടെ ഈ നിര്‍ദേശം പിൻവലിക്കണം. കടം വാങ്ങിയാണ് പലരും കറൻ്റ് ചാർജ് അടച്ചു പോരുന്നത്. കേരളത്തിലുള്ളവർ അമേരിക്കക്കാരല്ല എന്ന ബോധം സർക്കാരിനും അതിനു നേതൃത്വം നൽകുന്നവരും മനസിലാക്കണമെന്നും ബിജു ചെറുകാട് പറഞ്ഞു.