Tuesday, July 27, 2021
HomeErattupetta Newsഈരാറ്റുപേട്ടയില്‍ മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി ബന്ധം വിഛേദിക്കുന്നതായി ആക്ഷേപം

ഈരാറ്റുപേട്ടയില്‍ മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി ബന്ധം വിഛേദിക്കുന്നതായി ആക്ഷേപം

ഈരാറ്റുപേട്ട: ഒരു ദിവസം മുമ്പ് പത്രമാധ്യമങ്ങളിലൂടെയും എസ്.എം.എസ് വഴിയും ഉപഭോക്താക്കളെ വൈദ്യുതി മുടങ്ങുന്ന വിവരവും വൈദ്യുതി പുനസ്ഥാപിക്കുന്ന വിവരവും അറിയിക്കണമെന്ന കെ.എസ്.ഇ.ബി ചട്ടം നിലനില്‍ക്കുമ്പോഴും ഇതൊന്നും ഈരാറ്റുപേട്ട സെക്ഷനില്‍ പാലിക്കുന്നില്ലായെന്ന് നാട്ടുകാര്‍ പറയുന്നു.

വൈദ്യുതി മുടങ്ങിയാല്‍ വിളിച്ചാല്‍ പോലും ഈരാറ്റുപേട്ട സെക്ഷനില്‍ ഫോണ്‍ എടുക്കാറില്ല.
വൈദ്യുതി മുടങ്ങുന്നത് മുന്‍കൂട്ടി അറീയിപ്പ് കിട്ടാത്തതു കൊണ്ട് കച്ചവടക്കാര്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍ എന്നിവകളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നതായി നിരവധി പരാതികള്‍ നിലവിലുണ്ട്.

മാത്രമല്ല മുന്നറിപ്പില്ലാതെ വൈദ്യുതി വരുകയും പോകുകയും ചെയ്യുന്നതിലൂടെ സ്റ്റുഡിയോ, കളര്‍ ലാബ്, ഫോട്ടോ സ്റ്റാറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിലപിടിപ്പുള്ള പല മിഷ്യനുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിഛേദിക്കുന്ന വിവരം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കണമെന്നുള്ള നിയമം പാലിക്കണമെന്ന് കെ.എസ്.ഇ.ബി.സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബാബുജാന്‍, കെ.എസ്.ഇ.ബി ഈരാറ്റുപേട്ട സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയറിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments