രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച നാളെ രാവിലെ 8.30 മുതൽ 5. 30 PM വരെ ഇടനാട് സ്കൂൾ, വലവൂർ സിമന്റ് ഗോഡൗൺ , താമരക്കാട് പള്ളി, താമരക്കാട് ഷാപ്പ് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചേർപ്പുങ്കൽ: ബി വി എം കോളേജ് നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാമ്പ് 26 മുതൽ ജനുവരി 1 വരെ തീയതികളിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ നടക്കും. 26 ന് വൈകിട്ട് 5 മണിക്ക് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റിൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ മാണി സി. കാപ്പൻ എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മാർ ആഗസ്തീനോസ് കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തും. രാമപുരം ഗ്രാമപഞ്ചായത്ത് Read More…
കടുത്തുരുത്തി : 20 വര്‍ഷം എംഎല്‍എയായും ഇടയ്ക്ക് മന്ത്രിയായും കടുത്തുരുത്തിയെ പ്രതിനിധീകരിക്കുന്ന മോന്‍സ് ജോസഫ് നടത്തുന്ന സമര കോലാഹലം നിയോജക മണ്ഡലത്തിന്റെ വികസനത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനും ജനങ്ങളെ കബളിപ്പിക്കാനുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ തോമസ് റ്റി. കീപ്പുറം കുറ്റപ്പെടുത്തി. പ്രതിപക്ഷ ജനപ്രതിനിധികള്‍ പ്രതിനിധീകരിക്കുന്ന സമീപമണ്ഡലങ്ങളായ പിറവം, പാലാ, കോട്ടയം എന്നിവിടങ്ങളിലെ വികസന പദ്ധതികളും – റോഡ് വികസനവും എംഎല്‍എ ഒന്ന് പോയി കാണുന്നതു് നല്ലതാണ്. അവിടെ രാഷ്ടീയമായ ഒരു വിവേചനവും സര്‍ക്കാര്‍ കാണിക്കുന്നില്ല. ഇതെല്ലാം Read More…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വെള്ളൂരിൽ പ്രവർത്തിക്കുന്ന പാമ്പാടി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഡ്രാഫ്റ്റ്മാൻ ഗ്രേഡ് രണ്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയാണ് യോഗ്യത. ഓഗസ്റ്റ് 12ന് വെള്ളി 10.30ന് സ്കൂളിൽ വച്ചാണ് അഭിമുഖം. ഫോൺ: 0481 2507556, 9400006469