പിണ്ണാക്കനാട് സെക്ഷൻ പരിധിയിൽ വരുന്ന സൂര്യ, ഒനാനി, ചേറ്റുതോട്, മൈലാടി, പൂവാനിക്കാട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ HT വർക്ക് ഉള്ളതിനാൽ നാളെയും, മറ്റന്നാളും എന്നീ തീയതികളിൽ 8am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Related Articles
കോട്ടയത്ത് ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ പൊലീസിൻ്റെ ഓണാഘോഷം
കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിര്‍വഹിച്ചു. ചടങ്ങിൽ ജില്ലാ കളക്ടര്‍ വി.വിഘ്നേശ്വേരി ഐ.എ.എസ് വിശിഷ്ടാതിഥിയായിരുന്നു. അഡിഷണൽ എസ്.പി വി.സുഗതന് , ജോൺ.സി ( ഡി.വൈ.എസ്.പി നർക്കോട്ടിക് സെൽ) സാജു വര്‍ഗീസ് ( ഡിവൈഎസ്പി സ്പെഷ്യൽ ബ്രാഞ്ച്)തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇതിന്റെ ഭാഗമായി ഗാനമേള, വടംവലി,പുലികളി. മിമിക്രി, കളരിപ്പയറ്റ് തുടങ്ങിയ വിവിധ തരം പരിപാടികളും അരങ്ങേറി.
തീക്കോയി ഗ്രാമ പഞ്ചായത്ത് പ്രതിഭാസംഗമം
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അദ്ധ്യയന വർഷം SSLC,CBCE, ICSE ,+2 പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച തീക്കോയി സെന്റ് മേരീസ് ഹൈസ്കൂൾ , വെള്ളികുളം സെന്റ് ആന്റണിസ് ഹൈസ്കൂൾ , തീക്കോയി ഗവ ടെക്നിക്കൽ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളെയും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും അനുമോദിക്കുന്നതിനു വേണ്ടി പ്രതിഭാസംഗമം ഗ്രാമപഞ്ചായത്തിൽ ഓഡിറ്റോറിയത്തിൽ നടന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗനടപടികൾ Read More…
സംസ്ഥാനത്ത് സ്വർണവില താഴേക്ക്; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ മൂന്നാം തവണയാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ കുറവാണു ഉണ്ടായത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ശനിയായഴ്ച 120 രൂപയും കുറഞ്ഞിരുന്നു. ഇതോടെ മൂന്ന് തവണയായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 25 രൂപ കുറഞ്ഞു.ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. 5450 Read More…