രാമപുരം: രാമപുരം ഇലക്ട്രിസിറ്റി സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8.30 AM മുതൽ 1 :00 PM വരെ പേണ്ടാനംവയൽ, നെല്ലിയാനി, കരുണാലയം ട്രാൻസ്ഫോർമർ പരിധിയിലും, 1 :00 PM മുതൽ 5 :PM വരെ വലവൂർ ടൗൺ, വലവൂർ പള്ളി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
പാലാ: ഫാക്ടറി തൊഴിലാളികൾക്കും ട്രേഡ് യൂണിയൻ പ്രവർത്തകർക്കും മനേജ്മെൻ്റ് സ്റ്റാഫുകൾക്കുമായി കേരള സർക്കാരിൻ്റെ കീഴിലുള്ള ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിച്ച ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സ് കൊല്ലം മേഖല ജോയിൻ്റ് ഡയറക്ടർ അനിൽ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ലാലിച്ചൻ ജോർജ്, ബാബു കെ ജോർജ്, ഫിലിപ്പ് ജോസഫ്, ജോസുകുട്ടി പൂവേലിൽ, ശ്രീനിവാസൻ പിള്ള, സന്തോഷ് കുമാർ, ജിജു പി എന്നിവർ Read More…
മരങ്ങാട്ടുപിള്ളി: മൂന്ന് ദിനരാത്രങ്ങളായി മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്നു വന്നിരുന്ന കോട്ടയം സഹോദയ സ്കൂൾ കലോത്സവം സർഗ്ഗസംഗമത്തിന് തിരശീല വീണപ്പോൾ 720 പോയിന്റുമായി കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി 714 പോയിന്റുമായി മരിയൻ സീനിയർ സെക്കണ്ടറി സ്കൂൾ, കളത്തിപ്പടി രണ്ടാം സ്ഥാനവും കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂൾ 689 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ കോട്ടയം സഹോദയ Read More…
തിടനാട്: ലോകസീനിയർ സിറ്റിസൺദിനമായ ഇന്ന് തിടനാട് കൃപാലയം വൃദ്ധമന്ദിരം ഈരാറ്റുപേട്ട എംഇ.എസ് കോളജ് വിദ്യാർത്ഥികൾ സന്ദർശിച്ചു. വൃദ്ധമന്ദിരത്തിലെ അന്തേവാസികളോട് കുശലംചോദിച്ചും പാട്ട് പാടിയും വിശേഷങ്ങൾതിരക്കിയും വിദ്യാർത്ഥികൾഏറെ നേരം ചെലവഴിച്ചു. സങ്കടം പറഞ്ഞവരെ വിദ്യാർത്ഥികൾ ചേർത്തു നിർത്തി. വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിൽ അന്തേവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതായിരുന്നു വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം. വാർദ്ധക്യത്തിലെത്തിയവരെ ഏറ്റവുംനന്നായി ശുശ്രൂഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതായി മാറി ഈ സന്ദർശം. എൻ.എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിക്ക് അധ്യാപകരായ ഹൈമ കബീർ,ടീനകുര്യൻ എന്നിവർ നേതൃത്വം നൽകി.