കോട്ടയം :എം എഡ് വിദ്യാര്‍ത്ഥികളുടെ കോഴ്സ് പൂര്‍ത്തിയാക്കേണ്ട സമയം അതിക്രമിച്ചിട്ടും അതിനുള്ള നടപടികള്‍ സ്വീകരിക്കാത്ത എം ജി യൂണിവേഴ്സിറ്റിയുടെ അലംഭാവത്തെ കെ എസ് സി കോട്ടയം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
കോഴ്സ് പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞിട്ടും ഇതുവരെ ഒരു സെമാസ്റ്ററിന്റെ പോലും റിസള്‍ട്ട് പുറത്തുവിടാനോ മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താനോ എംജി യൂണിവേഴ്സിറ്റിക്ക് സാധിച്ചിട്ടില്ല.
മൂന്നാം സെമസ്റ്റര്‍ പരീക്ഷ ക്യാന്‍സല്‍ ചെയ്തു നാലാം സെമസ്റ്റര്‍ പരീക്ഷ എത്രയും പെട്ടെന്ന് നടത്താനുള്ള നടപടി യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കുന്ന നടപടികളില്‍ നിന്നും യൂണിവേഴ്സിറ്റി പിന്മാറണമെന്നും കെ എസ് സി കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെ എസ് സി കോട്ടയം ജില്ലാ പ്രസിഡന്റ് നോയല്‍ ലൂക്കിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി കൂടിയ യോഗം കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സ് തട്ടാംപറമ്പില്‍, ടോം ആന്റണി , മെല്ബിന് പറമുണ്ട, അശ്വിന് പടിഞ്ഞാറേക്കര, ജെയ്സണ്‍ ചെമ്പകച്ചേരി, ടോം ജോസഫ്, ജെയ്സണ്‍ ജോസഫ്, സാമു ടു യു, ജെറിന് രാജന്, ജെറിന് നരിപ്പാറ, റോഷന് ജോസ്, ജോക്കുട്ടന് മഞ്ഞക്കടമ്പില്‍, ആല്വിന് മണ്ണനാല്, സൈറസ് പുതിയിടം, നിബിന് ടോം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19