കുറിച്ചി :കെ എസ് സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ദാഹജല പന്തൽ ആരംഭിച്ചു. കെ എസ് സി ജില്ലാ കമ്മിറ്റിയുടെ ദാഹജല പന്തൽ ചങ്ങനാശ്ശേരി മന്ദിരം കവലയിൽ പാർട്ടി ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ഉത്ഘാടനം ചെയ്തു.

കെ എസ് സി ജില്ലാ സെക്രട്ടറി അഭിഷേക് ബിജുവിന്റെ അധ്യക്ഷതയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ജോയ് ചെട്ടിശ്ശേരി, സ്റ്റീയറിങ് കമ്മിറ്റി അംഗം സി ഡി വത്സപ്പൻ, കെ എസ്. സി ജില്ലാ പ്രസിഡന്റ് നോയൽ ലുക്ക്, കുറിച്ചി മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യാക്കോസ്, സെക്രട്ടറി റോയ് പാറയിൽ,മണ്ഡലം ഭാര്വഹികളായ പി പി മോഹനൻ, ഷാജിമോൻ പി വി, ബിന്ദു ഐസക്,ബിബിൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു.