പിസി ജോര്‍ജ് മുന്നണിയിലേക്ക് വന്നാല്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെഎസ് ഹംസ

പിസി ജോര്‍ജ് എംഎല്‍എയുടെയും കേരള ജനപക്ഷത്തിന്റെയും മുന്നണി പ്രവേശനം യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ.

ജോസ് കെ മാണി പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ പിസി ജോര്‍ജിനെയും പിസി തോമസിനെയും മുന്നണിയില്‍ ചേര്‍ക്കുന്നതിലൂടെ സാധിക്കുമെന്നും ഹംസ പറഞ്ഞു.

Advertisements

പാലാ, പൂഞ്ഞാര്‍ അടക്കമുള്ള പ്രദേശങ്ങൡ യുഡിഎഫിന് വിജയം കൈവരിക്കാന്‍ ഇവരുടെ പിന്തുണ സഹായിക്കും. അതേ സമയം, പ്രാദേശികതലത്തില്‍ ഉള്ള എതിര്‍പ്പ് രമ്യമായി പരിഹരിച്ചതിനു ശേഷം മാത്രമേ പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കാവൂ എന്നും ഹംസ പറഞ്ഞു.

പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനത്തില്‍ പ്രതിഷേധിച്ച് പൂഞ്ഞാര്‍, ഈരാറ്റുപേട്ട പ്രാദേശിക കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടന്നുവരുന്നതിനിടെ മുസ്ലീം ലീഗ് നേതാവിന്റെ അഭിപ്രായം നിര്‍ണായകമാകുകയാണ്.

You May Also Like

Leave a Reply