ഈരാറ്റുപേട്ട: നവംബർ 1 ന് കെപിഎംസ് അവകാശ പ്രഖ്യാപനം ഭൂസമരങ്ങളുടെ പ്രതിഛായമാറ്റും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംശ്രീ എൻ ബിജു. ഭൂമിക്കും, വിദ്യഭ്യാസത്തിനും, തൊഴിലിനും വേണ്ടി നവംബർ 1ന് കോട്ടയത്ത് ലക്ഷങ്ങളെ അണിനിരത്തി നടത്തുന്ന സമരപ്രഖ്യപനത്തിന് മുന്നോടിയായി നടന്ന പൂഞ്ഞാർ യൂണിയൻ നേതൃയോഗം ഈരാറ്റുപേട്ട വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് 28ന് അയ്യൻ കാളി ജന്മദിനം അവിട്ടാഘോഷങ്ങൾ പൂഞ്ഞാർ യൂണിയൻ സമുചിതമായി ആഘോഷിക്കും. സാംസ്‌കാരിക ഘോഷയത്രയും, പൊതുസമ്മേളനവും, കലാസന്ധ്യയും ഈരാറ്റുപേട്ടയിൽ നടക്കും.
യൂണിയൻ പ്രസിഡന്റ് ശ്രീ. വിമൽ വഴിക്കടവിന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റി അംഗം ശ്രീ. മനോജ് കൊട്ടാരം, യൂണിയൻ സെക്രട്ടറി ശ്രീ. സജി കടനാട്, സ്വാഗതവും, യൂണിയൻ ക്യാഷെർ ശ്രീമതി.സുനു രാജു കൃതഞ്ഞതയും പറഞ്ഞ യോഗത്തിൽ പഞ്ചമി യൂണിയൻ കോർഡിനേറ്റർ ശ്രീമതി. ബിന്ദുരാജേഷ്, വൈസ് പ്രസിഡന്റ് മാരായ ശ്രീ, രാജേഷ് കാവാലം, ശ്രീ. ശശീന്ദ്രൻ വെട്ടിത്തറ,യൂണിയൻ കമ്മറ്റി അംഗങ്ങളായ ശ്രീ. ബിജു കാളക്കാല്ലിൽ, ശ്രീ. സുനീഷ് മറ്റത്തിപ്പാറ,ശ്രീ. രാജേഷ് പല്ലാട്ട്,ശ്രീമതി. രമണി തങ്കപ്പൻ,യൂണിയൻ മീഡിയ കോർഡിനേറ്റർ ശ്രീ. ശ്യാംകുമാർ, വാസു എന്നിവർ പ്രസംഗിച്ചു.